സൗദി അറേബ്യയിൽ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാമെന്ന് ഭരണകൂടം. ജീവനക്കാരുടെ ശമ്പളം 40 ശതമാനം വരെ ആറുമാസത്തേക്ക് കുറയ്ക്കുമെന്നാണ് മാനവശേഷി വികസന മന്ത്രാലയം വ്യക്തമാക്കിയത്.ജീവനക്കാരുടെ വാർഷിക അവധി പുനക്രമീകരിക്കാനും പുതിയ ഭേദഗതി തൊഴിൽ ദാതാവിന് അധികാരം നൽകുന്നുണ്ട്.
കോവിഡ് പ്രതിസന്ധി സ്വകാര്യ മേഖലയെ സാരമായി ബാധിച്ചിരിക്കുന്ന അവസ്ഥയിലാണ് മന്ത്രാലയത്തിന്റെ തീരുമാനം. റെയിൽ നിയമത്തിൽ വരുത്തിയ ഭേദഗതി അടുത്ത ആറുമാസത്തേക്ക് പ്രാബല്യത്തിലുണ്ട്. തൊഴിലാളികളുടെ തൊഴിൽ സമയം കുറഞ്ഞതിനാലാണ് ശമ്പളം കുറയ്ക്കാൻ വ്യവസ്ഥ ചെയ്യുന്നതെന്ന് മന്ത്രാലയം അറിയിച്ചു.പ്രതിസന്ധി തുടർന്നാൽ തൊഴിലാളിക്ക് തൊഴിൽ കരാർ അവസാനിപ്പിക്കാനുള്ള അധികാരം നൽകിയിട്ടുണ്ട്.













Discussion about this post