ഡൽഹി : നാളെ മുതൽ വിദേശത്തു നിന്നുള്ള പ്രവാസികൾ നാട്ടിലെത്തി തുടങ്ങും. ആദ്യഘട്ടത്തിൽ രാജ്യത്തെ പതിമൂന്ന് നഗരങ്ങളിലേക്കുള്ള പ്രവാസികളെയായിരിക്കും തിരികെയെത്തിക്കുക.ആദ്യ ആഴ്ചയിൽ ഗൾഫിലെ ആറ് രാജ്യങ്ങളിലേക്കാണ് സർവീസുകൾ ഉള്ളത്.ബ്രിട്ടനിലേക്കും അമേരിക്കയിലേക്കും ആറും ഏഴും സർവീസുകൾ വീതവും നടത്തും.പ്രവാസികളെ കേരളത്തിലേക്ക് എത്തിക്കാനുള്ള ചുമതല എയർ ഇന്ത്യ എക്സ്പ്രസിനാണ്.നാട്ടിലേക്ക് മടങ്ങാൻ തയ്യാറായിരിക്കുന്ന പ്രവാസികൾ എംബസികളുമായുള്ള സമ്പർക്കം നഷ്ട്ടപ്പെടുത്തരുതെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അറിയിച്ചിട്ടുണ്ട്.
അതേസമയം, ഇന്ത്യയിലെ കൊറോണ ബാധിതരുടെ കണക്കുകൾ ഇനി മുതൽ പുറത്ത് വിടുക രാവിലെ മാത്രമായിരിക്കുമെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പുണ്ട്. ഇന്നലെ വരെ രാവിലെയും വൈകീട്ടും കൃത്യമായ രോഗബാധിതരുടെ കണക്കുകൾ രാജ്യം പുറത്ത് വിട്ടിരുന്നു.
Discussion about this post