കോവിഡ് രോഗബാധ തമിഴ്നാട്ടിൽ അതിശക്തമായിത്തന്നെ വ്യാപിക്കുകയാണ്. സംസ്ഥാനത്ത് ഇന്നലെ മാത്രം രോഗം റിപ്പോർട്ട് ചെയ്തത് 508 പേർക്കാണ്. ഇതോടെ തമിഴ്നാട്ടിൽ രോഗികളുടെ ആകെ എണ്ണം 5,409 ആയി.
ഇന്നലെ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ ഏറെപേരും ഹോട്ട് സ്പോട്ടായ ചെന്നൈ കോയമ്പേട് മാർക്കറ്റുമായി ബന്ധപ്പെട്ടവരാണെന്ന് ആരോഗ്യവകുപ്പ് വെളിപ്പെടുത്തി.2,647 രോഗികളുള്ള ചെന്നൈയിലാണ് ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.തമിഴ്നാട്ടിൽ ഇതുവരെ 1,547 പേർ രോഗമുക്തി നേടിയിട്ടുണ്ട്.
Discussion about this post