മഹാരാഷ്ട്രയിലെ ഔറംഗബാദിൽ ഉണ്ടായ ട്രെയിൻ അപകടത്തിൽ മരണമടഞ്ഞവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
വെള്ളിയാഴ്ച പുലർച്ചെയാണ് ഔറംഗബാദിൽ ജൽനയ്ക്കുമിടയിൽ ട്രെയിനിനടിയിൽപ്പെട്ട് 16 അന്യസംസ്ഥാന തൊഴിലാളികൾ മരിച്ചത്. കൂട്ടത്തിലുണ്ടായിരുന്ന ചിലർക്ക് പരിക്കേറ്റിട്ടുണ്ട്. മിക്കവരും മധ്യപ്രദേശിൽ നിന്നുള്ള തൊഴിലാളികളാണ്.മഹാരാഷ്ട്ര സർക്കാർ വേണ്ടവിധത്തിൽ അന്യസംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണമെത്തിക്കാനുള്ള സജ്ജീകരണങ്ങൾ ചെയ്യാത്തതിനാൽ, കിലോമീറ്ററുകളോളം അവർ നടക്കേണ്ടി വരുന്നെന്ന് ബിജെപി നേതാക്കൾ വിമർശിച്ചിരുന്നു.
Discussion about this post