കണ്ണൂരിൽ, നാട്ടിലേക്ക് പോകണമെന്ന ആവശ്യവുമായി പ്രതിഷേധിച്ച അന്യസംസ്ഥാന തൊഴിലാളികൾക്കെതിരെ പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിന്മേൽ പോലീസ് കേസെടുത്തു.
13 അന്യസംസ്ഥാന തൊഴിലാളികളുടെയും, പ്രതിഷേധ വീഡിയോ പ്രചരിപ്പിച്ച വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്റെയും പേരിലാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. തൊഴിലാളികളുടെ കരാറുകാരനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുപ്പതോളം തൊഴിലാളികൾ ഭക്ഷണമില്ലാതായതിനെത്തുടർന്നാണ് പ്രതിഷേധിച്ചതെന്ന് കരാറുകാരൻ വെളിപ്പെടുത്തി.എല്ലാവരും തമിഴ്നാട് സ്വദേശികളാണ്.
Discussion about this post