വാഷിങ്ടണ്‍: അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക് പെന്‍സിന്റെ സഹായിക്ക് കൊറോണ സ്ഥിരികരിച്ചു. പ്രസ് സെക്രട്ടറി കാറ്റി മില്ലര്‍ക്ക് ആണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രണ്ട് ദിവസത്തിനിടെ കൊറോണ രോഗം സ്ഥിരീകരിക്കുന്ന വൈറ്റ് ഹൗസിലെ രണ്ടാമത്തെ ജീവനക്കാരിയാണ് കാറ്റി.
കാറ്റി മില്ലര്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നിരവധി ഉന്നത യോഗങ്ങളില്‍ പങ്കെടുത്തിരുന്നു. വൈറ്റ് ഹൗസിലെ മുതിര്‍ന്ന നയ ഉപദേശകനായ സ്റ്റീഫന്‍ മില്ലറാണ് കാറ്റിയുടെ ഭര്‍ത്താവ്.
വ്യാഴാഴ്ച വൈറ്റ് ഹൗസില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സൈനികന് വൈറസ് ബാധ കണ്ടെത്തിയിരുന്നു.
അതേസമയം, ട്രംപിന്റെയും പെന്‍സിന്റെയും പരിശോധനാ ഫലം നെഗറ്റീവ് ആണ്.
Discussion about this post