ഹിസാർ: ഹരിയാനയിലെ ഹിസാർ ജില്ലയിലെ ബിദ്മിറാ ഗ്രാമത്തിലെ നാൽപ്പത് മുസ്ലീം കുടുംബങ്ങൾ ഹിന്ദുമതം സ്വീകരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങൾ മൂലം മരണമടഞ്ഞ എൺപതു വയസ്സുകാരിയുടെ മൃതദേഹം ഇവർ ഹൈന്ദവാചാര പ്രകാരം ദഹിപ്പിച്ചു. ഏപ്രിൽ 18ന് ജിന്ദിലെ ദനോദ കലാൻ ഗ്രാമത്തിലെ 35 മുസ്ലീം കുടുംബങ്ങളും ഹിന്ദുമതം സ്വീകരിച്ചിരുന്നു.
‘മുഗൾ ഭരണാധികാരിയായിരുന്ന ഔറംഗസീബിന്റെ കാലഘട്ടത്തിൽ ഭീഷണികൾക്കും സമ്മർദ്ദങ്ങൾക്കും വഴങ്ങിയാണ് ഞങ്ങളുടെ പൂർവ്വികർ ഇസ്ലാമിലേക്ക് മതം മാറ്റപ്പെട്ടത്. അന്ന് അവർക്ക് വേറെ വഴിയില്ലായിരുന്നു. എന്നാൽ ഇന്ന് ഞങ്ങൾക്ക് വസ്തുതകൾ തിരിച്ചറിയാൻ സാധിക്കുന്നുണ്ട്. അതു കൊണ്ട് ഞങ്ങൾ ഞങ്ങളുടെ സംസ്കാരത്തിലേക്ക് മടങ്ങി വരുന്നു.‘ ഇസ്ലാം മതം ഉപേക്ഷിച്ച സത്ബീർ വെളിപ്പെടുത്തിയതായി ദേശീയ മാദ്ധ്യമം ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
‘ഗ്രാമത്തിലെ എല്ലാവരും ഹൈന്ദവ ആഘോഷങ്ങളിൽ എല്ലാം പങ്കെടുക്കാറുണ്ട്. തങ്ങളെ ഹിന്ദുമതം സ്വീകരിക്കാൻ ആരും നിർബന്ധിച്ചിട്ടില്ല. അമ്മയുടെ ആഗ്രഹവും ഹിന്ദുമതാചാര പ്രകാരം സംസ്കാര കർമ്മങ്ങൾ നടത്തണമെന്നായിരുന്നു.‘ സത്ബീർ കൂട്ടിച്ചേർത്തു.
പണ്ടു കാലത്ത് തങ്ങളുടെ ഗ്രാമത്തിലുള്ളവർക്ക് വിദ്യാഭ്യാസം ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ സ്ഥിതി മാറിയുട്ടുണ്ട്. കാര്യങ്ങൾ മനസ്സിലാക്കാനും ചിന്തിക്കാനും തീരുമാനമെടുക്കാനുമുള്ള കഴിവ് അവർക്കുണ്ട്. അതിനാൽ ഈ മതം മാറ്റത്തെ സംശയിക്കേണ്ടതില്ലെന്ന് സത്ബീറിന്റെ അയൽവാസിയായ മജീദ് അഭിപ്രായപ്പെട്ടു.
Discussion about this post