ഡൽഹി: സാമൂഹിക മാദ്ധ്യമത്തിലൂടെ രാജ്യവിരുദ്ധത പ്രചരിപ്പിച്ച ഡൽഹി ന്യൂനപക്ഷ കമ്മീഷൻ അദ്ധ്യക്ഷൻ സഫറുൾ ഇസ്ലാം ഖാന് ഡൽഹി പൊലീസിന്റെ നോട്ടീസ്. രാജ്യവിരുദ്ധ പോസ്റ്റ് ഫേസ്ബുക്കിലൂടെ പങ്കു വെക്കാൻ ഉപയോഗിച്ച ലാപ്ടോപ്പോ മൊബൈൽ ഫോണോ മെയ് 12ന് മുൻപ് ഹാജരാക്കാനാണ് പൊലീസ് നിർദ്ദേശം നൽകിയിരിക്കുന്നത്.
മുസ്ലീങ്ങൾ ഇന്ത്യയിൽ പീഡിപ്പിക്കപ്പെട്ടാൽ അറബ് രാജ്യങ്ങള്‍ അതില്‍ ഇടപെടാതിരിക്കുമെന്ന് കരുതുന്നുണ്ടോ എന്നായിരുന്നു സഫറുള്‍ ഇസ്ലാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കുവൈറ്റ് വിഷയത്തിൽ പാകിസ്ഥാൻ പിന്തുണയുള്ള വ്യാജ അറബ് ട്വിറ്റർ അക്കൗണ്ടുകളെ ആസ്പദമാക്കിയായിരുന്നു സഫറുള്ള ഖാന്റെ പ്രതികരണം. തുടർന്ന് രാജ്യദ്രോഹം, മതസ്പർദ്ധ വളർത്തൽ തുടങ്ങിയ വകുപ്പുകൾ ചേർത്ത് ഇയാൾക്കെതിരെ ഡൽഹി പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരുന്നു.
എന്നാൽ സംഭവം വൻ വിവാദമായതിനെ തുടർന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷൻ വിഷയത്തിൽ ഇടപെട്ടിരുന്നു. ഇന്ത്യയിൽ ‘ഇസ്ലാമോഫോബിയ‘ ഇല്ലെന്നും രാജ്യത്തെ മുസ്ലീങ്ങൾ സന്തുഷ്ടരാണെന്നും ദേശീയ ന്യൂനപക്ഷ കമ്മീഷൻ അദ്ധ്യക്ഷൻ ഹസ്സൻ റിസ്വി വ്യക്തമാക്കിയിരുന്നു. തുടർന്ന് സഫറുൾ ഇസ്ലാം ഖാൻ ഖേദം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ഡൽഹി പൊലീസ് നടപടികളുമായി മുന്നോട്ട് പോകുകയായിരുന്നു.
Discussion about this post