ഹിസാര്‍: ഹരിയാനയിലെ ഹിസാര്‍ ജില്ലയിലെ ബിദ്മിറാ ഗ്രാമത്തിലെ നാല്‍പ്പത് മുസ്ലീം കുടുംബങ്ങള്‍ ഹിന്ദുമതം സ്വീകരിച്ചതിന്റെ കാരണം അന്വേഷിക്കുകയാണ് എല്ലാവരും. തങ്ങളുടെ പൂര്‍വ്വീകര്‍ മുസ്ലിം മതത്തിലേക്ക് മാറിയത് അന്നത്തെ ഭരണാധികാരിയുടെ ഭീഷണിയില്‍ പേടിച്ചിട്ടാണെന്നാണ് ഇവര്‍ പറയുന്നത്. അന്ന് അവര്‍ക്ക് വെറെ വഴിയില്ലായിരുന്നു. ഇപ്പോള്‍ അന്നത്തെ തെറ്റ് ഞങ്ങള്‍ തിരുത്തുകയാണ് എന്നാണ് ഹിന്ദു മതം സ്വീകരിച്ചവര്‍ വെളിപ്പെടുത്തുന്നത്.
‘മുഗള്‍ ഭരണാധികാരിയായിരുന്ന ഔറംഗസീബിന്റെ കാലഘട്ടത്തില്‍ ഭീഷണികള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങിയാണ് ഞങ്ങളുടെ പൂര്‍വ്വികര്‍ ഇസ്ലാമിലേക്ക് മതം മാറ്റപ്പെട്ടത്. അന്ന് അവര്‍ക്ക് വേറെ വഴിയില്ലായിരുന്നു. എന്നാല്‍ ഇന്ന് ഞങ്ങള്‍ക്ക് വസ്തുതകള്‍ തിരിച്ചറിയാന്‍ സാധിക്കുന്നുണ്ട്. അതു കൊണ്ട് ഞങ്ങള്‍ ഞങ്ങളുടെ സംസ്‌കാരത്തിലേക്ക് മടങ്ങി വരുന്നു.’ ഇസ്ലാം മതം ഉപേക്ഷിച്ച സത്ബീര്‍ വെളിപ്പെടുത്തിയതായി ദേശീയ മാദ്ധ്യമം ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
‘ഗ്രാമത്തിലെ എല്ലാവരും ഹൈന്ദവ ആഘോഷങ്ങളില്‍ എല്ലാം പങ്കെടുക്കാറുണ്ട്. തങ്ങളെ ഹിന്ദുമതം സ്വീകരിക്കാന്‍ ആരും നിര്‍ബന്ധിച്ചിട്ടില്ല. അമ്മയുടെ ആഗ്രഹവും ഹിന്ദുമതാചാര പ്രകാരം സംസ്‌കാര കര്‍മ്മങ്ങള്‍ നടത്തണമെന്നായിരുന്നു.’ സത്ബീര്‍ കൂട്ടിച്ചേര്‍ത്തു.
പണ്ടു കാലത്ത് തങ്ങളുടെ ഗ്രാമത്തിലുള്ളവര്‍ക്ക് വിദ്യാഭ്യാസം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറിയുട്ടുണ്ട്. കാര്യങ്ങള്‍ മനസ്സിലാക്കാനും ചിന്തിക്കാനും തീരുമാനമെടുക്കാനുമുള്ള കഴിവ് അവര്‍ക്കുണ്ട്. അതിനാല്‍ ഈ മതം മാറ്റത്തെ സംശയിക്കേണ്ടതില്ലെന്ന് സത്ബീറിന്റെ അയല്‍വാസിയായ മജീദ് അഭിപ്രായപ്പെട്ടു.
വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ മൂലം മരണമടഞ്ഞ എണ്‍പതു വയസ്സുകാരിയുടെ മൃതദേഹം ഇവര്‍ ഹൈന്ദവാചാര പ്രകാരം ദഹിപ്പിച്ചു. ഏപ്രില്‍ 18ന് ജിന്ദിലെ ദനോദ കലാന്‍ ഗ്രാമത്തിലെ 35 മുസ്ലീം കുടുംബങ്ങളും ഹിന്ദുമതം സ്വീകരിച്ചിരുന്നു.
Discussion about this post