അതിർത്തിയോട് ചേർന്ന് പാകിസ്ഥാൻ ഭീകര പ്രവർത്തകരുടെ ക്യാമ്പുകൾ പുനരാരംഭിച്ച ഈ സാഹചര്യത്തിൽ ഉന്നതതലയോഗം വിളിച്ചു ചേർത്ത് അജിത്ത് ഡോവൽ.അതിർത്തിയിലെ സുരക്ഷ ശക്തമാക്കാനും ഇന്റലിജൻസ് ഏജൻസികളോട് ജാഗരൂകരാകാനുള്ള പ്രത്യേക നിർദ്ദേശവും ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവൽ നൽകി.യോഗത്തിൽ എടുത്ത തീരുമാനങ്ങളുടെ വിശദ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പ്രതിരോധമേഖലയിലെ ഉന്നതർ മാത്രം പങ്കെടുത്ത യോഗത്തിൽ ഹിസ്ബുൾ മുജാഹിദീൻ കമാൻഡർ റിയാസ് നായ്കുവിനെ വധിച്ച ഓപ്പറേഷന്റെ വിശദവിവരങ്ങളും അജിത് ഡോവൽ പരിശോധിച്ചു.
രേഖകൾ പ്രകാരം മുപ്പതോളം ജയ്ഷെ മുഹമ്മദ് തീവ്രവാദികൾ ജമ്മു കാശ്മീർ താഴ്‌വരയിൽ ഇനിയും ശേഷിക്കുന്നുണ്ട്.മെയ് മാസത്തിൽ ജയ്ഷെ മുഹമ്മദ് ഭീകരർ സൈന്യത്തിന് നേരെ ചാവേർ ബോംബാക്രമണം നടത്താനുള്ള സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ട് കൂടി കണക്കിലെടുത്താണ് ഡോവലിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നത്.ജയ്ഷെ മുഹമ്മദ് ഉന്നത നേതാവായ മുഫ്‌തി അബ്ദുൽ റൗഫ് അഷ്‌ഗറും, പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ പ്രവർത്തകരും തമ്മിൽ കൂടിക്കാഴ്ച നടന്നെന്ന് ഇന്റലിജൻസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നാല്പതിലധികം ജവാന്മാരുടെ മരണത്തിനിടയാക്കിയ പുൽവാമ ഭീകരാക്രമണത്തിനു പുറകിലും ജയ്ഷെ മുഹമ്മദ് എന്ന ഭീകര സംഘടനയായിരുന്നു.
Discussion about this post