ചെന്നൈ : ഇന്ന് തമിഴ്നാട്ടിൽ 669 പേർക്ക് കൊറോണ സ്ഥിരീകരിച്ചു.ഇതോടെ സംസ്ഥാനത്തെ ആകെ കൊറോണ രോഗികളുടെയെണ്ണം 7,000 കവിഞ്ഞു.ഇന്ന് കോവിഡ് -19 ബാധിച്ച് 3 പേർ കൂടി മരണമടഞ്ഞു.നിലവിൽ, തമിഴ്നാട്ടിൽ നിയന്ത്രിക്കാനാവാത്ത വിധം രോഗബാധിതരുടെ എണ്ണം വർദ്ധിച്ചു വരികയാണ്.അയ്യായിരത്തിലധികം പേർ പല ആശുപത്രികളിലുമായി ഇപ്പോഴും ചികിത്സയിലുണ്ട്.
അതേസമയം, ഏഷ്യയിലെ ഏറ്റവും വലിയ ചേരിയെന്ന് അറിയപ്പെടുന്ന മുംബൈയിലെ ധാരാവിയിൽ ഇന്നു മാത്രം 26 പേർക്ക് കൊറോണ സ്ഥിരീകരിച്ചു.ആകെ 859 പേർക്കാണ് ധാരാവിയിൽ നിന്നു മാത്രം കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.രോഗം ബാധിച്ചു മരിച്ചത് 29 പേരാണ്.ബൃഹൺ മുംബൈ മുൻസിപ്പൽ കോർപ്പറേഷന്റെ കണക്കുകൾ അനുസരിച്ച് ഇതുവരെ 222 പേർ രോഗവിമുക്തരായി ആശുപത്രി വിട്ടിരുന്നു.
Discussion about this post