ഇന്ത്യയിൽ, ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളുടെ എണ്ണം നേർ പകുതിയായി കുറഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.ദേശീയ മാധ്യമമായ ഹിന്ദുസ്ഥാൻ ടൈംസ് പുറത്തുവിട്ട വാർത്തയനുസരിച്ച്, കഴിഞ്ഞ ആഴ്ച രാജ്യത്ത് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ ഉണ്ടായിരുന്നവർ 9.2 ശതമാനമായിരുന്നു.ഇവയിൽ തന്നെ തീവ്രപരിചരണവിഭാഗത്തിൽ 4.8 ശതമാനം പേരാണ് ഉണ്ടായിരുന്നത്.എന്നാൽ, ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 4.67 ശതമാനം പേർ മാത്രമാണ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ ഉള്ളത്. ഇവരിൽ തന്നെ, വെറും 2.41 ശതമാനം മാത്രമേ തീവ്രപരിചരണ വിഭാഗത്തിൽ ഉള്ളൂവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും, 10 സംസ്ഥാനങ്ങളിൽ നിന്നും ഒറ്റ കോവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ വെളിപ്പെടുത്തുകയുണ്ടായി.
Discussion about this post