തിരുത്തിയ പാസുമായി സംസ്ഥാന അതിർത്തി കടക്കാൻ ശ്രമിച്ച മലപ്പുറം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ചുങ്കത്തറ സ്വദേശിയായ അഖിൽ. ടി.റെജിയാണ് വയനാട് മുത്തങ്ങ ചെക്ക്പോസ്റ്റിൽ വച്ച് അറസ്റ്റിലായത്. മഞ്ചേശ്വരം വഴി പോകാനുള്ള പാസ് തിരുത്തി അഖിൽ മുത്തങ്ങ എന്നാക്കി മാറ്റുകയായിരുന്നു.
പാസിൽ രേഖപ്പെടുത്തിയ തിയതിയും ഇയാൾ തിരുത്തിയതായി പോലീസ് വെളിപ്പെടുത്തി. പകർച്ചവ്യാധി പ്രതിരോധ നിയമപ്രകാരം കേസ് ചാർജ് ചെയ്ത പോലീസ്, ഇയാളുടെ മേൽ വ്യാജരേഖ ചമച്ചുവെന്ന കുറ്റവും ചുമത്തുമെന്ന് അറിയിച്ചിട്ടുണ്ട്.അതിർത്തി കടക്കാൻ ഇന്നും നിരവധിപേർ പാസില്ലാതെ തമിഴ്നാട്ടിൽ നിന്നും എത്തിയതായി റിപ്പോർട്ടുകളുണ്ട്.











