നാഷണൽ സെക്യൂരിറ്റി ഗാർഡ്സിലെ കൗണ്ടർ ടെററിസം ഫോഴ്സിലുള്ള ഒരു ആരോഗ്യ പ്രവർത്തകന് ഞായറാഴ്ച കൊറോണ സ്ഥിരീകരിച്ചു.5 അർദ്ധസൈനിക വിഭാഗങ്ങളിലും കൂടി ആകെ 745 പേർക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചിട്ടുള്ളത്.മനേശ്വറിലെ എൻഎസ്ജി ഹോസ്പിറ്റലിലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് കോവിഡ് സ്ഥിരീകരിച്ചത്.എൻ.എസ്.ജിയിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യത്തെ കൊറോണ കേസാണിത്.ഈ ഉദ്യോഗസ്ഥനെ രോഗം സ്ഥിരീകരിച്ച ഉടനെ ക്വാറന്റൈൻ ചെയ്യുകയും ഗ്രേറ്റ്ർ നോയ്ഡയിലുള്ള സെൻട്രൽ ആർമ്ഡ് പോലീസ് ഫോർസിന്റെ റെഫെറൽ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
സിറ്റി ഹോസ്പിറ്റലിൽ ഒരു രോഗിയെ ചികിത്സിക്കുന്നതിനായി പോയ ഉദ്യോഗസ്ഥൻ തിരികെ വന്നതിന് ശേഷം രണ്ടാഴ്ച ക്വാറന്റൈനിൽ ആയിരുന്നെന്ന് എൻഎസ്ജി വൃത്തങ്ങൾ വ്യക്തമാക്കി. പനിയുൾപ്പെടെയുള്ള രോഗലക്ഷണങ്ങൾ പ്രകടമായതിന് ശേഷം കോവിഡ് പരിശോധന നടത്തുകയും ഫലം പോസറ്റീവ് ആവുകയുമായിരുന്നുവെന്ന് എൻഎസ്ജി കൂട്ടിച്ചേർത്തു.ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിൽ വരുന്ന 5 ഫോഴ്സിലും കൂടി 93 കോവിഡ് -19 കേസുകളാണ് ഞായറാഴ്ച സ്ഥിരീകരിച്ചത്.
Discussion about this post