ലോകത്ത് കോവിഡ്-19 രോഗം ബാധിച്ചവരുടെ എണ്ണം 42,54,193 കടന്നു.നിരവധി രാഷ്ട്രങ്ങളിലായി 2,87,257 പേർ മരണമടഞ്ഞിട്ടുണ്ട്. ലോകത്താകെ ഇതുവരെ 15,27,106 പേർ രോഗമുക്തി നേടിയിട്ടുണ്ട്.
13,85,834 രോഗികളും 81,795 മരണങ്ങളും റിപ്പോർട്ട് ചെയ്ത അമേരിക്ക തന്നെയാണ് കോവിഡ് ബാധിക്കപ്പെട്ട രാഷ്ട്രങ്ങളിൽ ഏറ്റവും മുന്നിൽ.32,065 പേർ മരിച്ചതോടെ മരണസംഖ്യയിൽ ഇറ്റലിയെ മറികടന്ന യു.കെയാണ് രണ്ടാമത്.2,23,060 പേർക്കാണ് ഇംഗ്ലണ്ടിൽ രോഗബാധയേറ്റിട്ടുള്ളത്.2,68,143 രോഗികളുമായി രോഗബാധയിൽ സ്പെയിൻ തന്നെയാണ് രണ്ടാമത്.











