കൊച്ചി: ലോക നഴ്സസ് ദിനത്തിൽ മാലാഖമാർക്ക് കരുതലുമായി ബിജെപി- യുവമോർച്ച പ്രവർത്തകർ. എറണാകുളം ജനറൽ ആശുപത്രിയിലെ നഴ്സുമാരെയും മറ്റ് ആരോഗ്യ പ്രവർത്തകരെയും ബിജെപി- യുവമോർച്ച എറണാകുളം മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പൊന്നാടയണിയിച്ച് ആദരിച്ചു.
കൊവിഡ് കാലത്ത് ആത്മസമർപ്പണത്തോടെ ജോലി ചെയ്യുന്ന നഴ്സുമാർക്കും ആരോഗ്യ പ്രവർത്തകർക്കും നമോ സുരക്ഷാ കിറ്റുകളും വിതരണം ചെയ്തു. ബിജെപി ജില്ലാ അധ്യക്ഷൻ, ശ്രീ. എസ്. ജയകൃഷ്ണൻ, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.കെ.എസ്.ഷൈജു, എന്നിവർ ഇന്നു ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ.നിഷയ്ക്ക് കിറ്റുകൾ കൈമാറി.
ബിജെപി എറണാകുളം മണ്ഡലം അധ്യക്ഷൻ ശ്രീ. മനോജ് കുമാർ, ബിജെപി എറണാകുളം മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ. സ്വരാജ്, യുവമോർച്ച മണ്ഡലം അധ്യക്ഷൻ അഡ്വ.വിഷ്ണു പ്രദീപ്, യുവമോർച്ച നേതാക്കളായ അഡ്വ.എൻ.ജെ.അശ്വിൻ, ഷിജിൻ കുമാർ, കെവിൻ ആന്റണി എന്നിവർ നേതൃത്വം നൽകി.
Discussion about this post