മുംബൈ : പാൽഘർ ആൾക്കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന 24 പേരെ മഹാരാഷ്ട്ര സിഐഡി വിംഗ് അറസ്റ്റ് ചെയ്തു.ഇതോടെ ആൾക്കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തവരുടെ എണ്ണം 133 ആയി.133 പേരിൽ 9 പേർ പ്രായപൂർത്തിയാകാത്തവരാണ്.ഈ സംഭവവുമായി ബന്ധപ്പെട്ട് മുമ്പ് പാൽഘർ എസ്പിയെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിക്കുകയും 5 പൊലീസുകാരെ സസ്‌പെൻഡ് ചെയ്യുകയും, മുപ്പത്തഞ്ചോളം പേരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.
മെയ് 1 ന് മഹാരാഷ്ട്രയുടെ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് 5 പേരെ ആൾക്കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. ഇതിലൊരാൾക്ക് പിന്നീട് കൊറോണ സ്ഥിരീകരിക്കുകയും ചെയ്തു.തുടർന്ന് രോഗം സ്ഥിരീകരിച്ച ആളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.ഇയാളുമായി അടുത്തിടപഴകിയ, കുറ്റവാളികളെന്ന് സംശയിക്കപ്പെടുന്ന മുപ്പതോളം ആളുകളെ ക്വാറന്റൈൻ ചെയ്തിരിക്കുകയാണ്. ഏപ്രിൽ 16 ന് സൂറത്തിൽ നിന്നും മുംബൈയിലേക്ക് പോവുകയായിരുന്ന രണ്ടു സന്യാസിമാരെയും അവരുടെ ഡ്രൈവറെയും പ്രദേശത്തെ കുറച്ചാളുകൾ ചേർന്ന് തടഞ്ഞു നിർത്തുകയും മരണം സംഭവിക്കുന്നത് വരെ മർദിക്കുകയുമായിരുന്നു.
Discussion about this post