മാനന്തവാടി: മാനന്തവാടി പൊലീസ് സ്റ്റേഷനിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുൻകരുതലിന്റെ ഭാഗമായി വയനാട് എസ്പി ക്വാറന്റീനില്‍ പ്രവേശിച്ചു.
ജില്ലയിലെ 50 പൊലീസ് ഉദ്യോഗസ്ഥരാണ് ക്വാറന്റീനിലേക്ക് മാറിയത്. ഇതില്‍ ഡിവൈഎസ്പിയുടേതടക്കമുള്ളവരുടെ സാമ്പിള്‍ പരിശോധന ഫലം ഇന്ന് ലഭിക്കും.
അതേസമയം പൊലീസുകാര്‍ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ സ്റ്റേഷനില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. ഇനി മുതല്‍ പിപിഇ കിറ്റ് ധരിച്ച രണ്ടു പൊലീസുകാരും ഒരു ആരോഗ്യപ്രവര്‍ത്തകനും മാത്രമാണ് സ്റ്റേഷനില്‍ ഉണ്ടാവുക. സ്റ്റേഷന് സമ്പൂര്‍ണമായി അണുവിമുക്തമാക്കും. ഇ-മെയില്‍ വഴി പരാതി നല്‍കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വയനാട്ടില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാകുകയാണ്. കൊറോണ സ്ഥിരീകരിച്ച പൊലീസുകാരുടെ ഔദ്യോഗിക സമ്പര്‍ക്ക പട്ടിക ഇതുവരെ തയ്യാറാക്കിയിട്ടില്ല.
Discussion about this post