ഹരിയാന : ഹരിയാനയിൽ കൊറോണ ബാധിച്ചവരുടെ ആകെയെണ്ണം 818 ആയി ഉയർന്നു.ഇതിൽ 368 പേർ ഇപ്പോഴും ആശുപത്രികളിൽ ചികിത്സയിലുണ്ട്.സംസ്ഥാനത്ത് കൊറോണ ബാധിച്ചവരിൽ പകുതിയിലധികം പേരും രോഗമുക്തരായി എന്നത് ഹരിയാനയ്ക്ക് ചെറുതല്ലാത്തൊരു ആശ്വാസം നൽകുന്നുണ്ട്.11 പേരാണ് ഹരിയാനയിൽ കോവിഡ് -19 ബാധിച്ച് മരിച്ചത്.
ഇന്ത്യയിലാകെ 78,003 കൊറോണ കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്.26,235 പേർ ഇതിൽ രോഗമുക്തി നേടി.49,219 പേർ ഇപ്പോഴും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.രണ്ടായിരത്തിലുമധികം ആളുകൾക്ക് ഇന്ത്യയിൽ കൊറോണ മൂലം ജീവൻ നഷ്ട്ടമായിട്ടുണ്ട്.
Discussion about this post