ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഔറേയയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് 23 കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. ശനിയാഴ്ച പുലര്‍ച്ചെ 3.30നാണ് അപകടം നടന്നത്.
രാജസ്ഥാനില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്ക് ലോറിയില്‍ മടങ്ങുകയായിരുന്ന കുടിയേറ്റ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.
ഇരുഭാഗത്ത് നിന്നും വന്ന ലോറികള്‍ അതിവേഗമാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ബിഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് അപകടത്തില്‍ പെട്ടിരിക്കുന്നതെന്ന് ഔറേയ ജില്ലാ മജിസ്ട്രേറ്റ് അഭിഷേക് സിങ് പറഞ്ഞു.
Discussion about this post