ജമ്മു: തീവ്രവാദികളോടുള്ള നിലപാട് കടുപ്പിച്ച് ഇന്ത്യൻ സൈന്യം.കഴിഞ്ഞ 5 മാസത്തിനിടെ ഇന്ത്യൻ സൈന്യം ജമ്മു കാശ്മീരിൽ കൊന്നൊടുക്കിയത് 69 തീവ്രവാദികളെയാണ്.ഇതിലേറ്റവും കൂടുതൽ നഷ്ട്ടം പാകിസ്ഥാന്റെ ഹിസ്‌ബുൾ മുജാഹിദീൻ സംഘടനക്കാണ്.ഹിസ്ബുൾ മുജാഹിദീന്റെ മുഖ്യ കമാന്ററായ റിയാസ് നായ്കൂ ഉൾപ്പെടെ 22 പേരെയാണ് സംഘടനക്ക് ഈ വർഷം നഷ്ടമായത്.
ഏപ്രിൽ മാസത്തിലാണ് ഏറ്റവും കൂടുതൽ തീവ്രവാദികളെ സൈന്യം വീഴ്ത്തിയത്. കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട് ചെയ്‌ത 69 തീവ്രവാദികളിൽ 20 പേരെ ഇനിയും തിരിച്ചറിയാനായിട്ടില്ല.ലൈൻ ഓഫ് കൺട്രോളിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ച ഇരുപതോളം അക്രമികളെ ഇന്ത്യൻ സൈന്യം എൻകൗണ്ടറിൽ കൊന്നിട്ടുണ്ട്.മരിച്ച 69 ഇൽ 18 പേർ ജമ്മുവിലും 47 പേർ കാശ്മീരിലും വെച്ചാണ് കൊല്ലപ്പെട്ടത്.കൊല്ലപ്പെട്ടവരിൽ 20 പേർ ഹിസ്‌ബുൾ മുജാഹിദീനിലും, ആറ് പേർ ലഷ്കർ ഇ തൊയ്‌ബയിലും, 11 പേർ ജെയ്ഷ് ഇ മുഹമ്മദിലും ബാക്കി 3 പേർ അൻസാർ ഗസ്വത്തിലും പെട്ടവരാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.ഏപ്രിലിൽ മാത്രം 28 തീവ്രവാദികളെയാണ് സൈന്യം കൊന്നൊടുക്കിയത്.













Discussion about this post