ഡല്‍ഹി: ബാര്‍കേസില്‍ സര്‍ക്കാരിനും ബാറുടമകള്‍ക്കും സുപ്രീംകോടതിയുടെ വിമര്‍ശനം. അര്ദ്ധമനസ്സോടെയാണോ സംസ്ഥാന സര്‍ക്കാര്‍ മദ്യനയം രൂപീകരിച്ചതെന്ന് സുപ്രീംകോടതി ചോദിച്ചു. ബിയര്‍, വൈന്‍ പാര്‍ലറുകള്‍ക്ക്
ലൈസന്‍സ് നല്‍കിയതുമായി ബന്ധപ്പെട്ടാണ് കോടതിയുടെ പരമാര്‍ശം.
മദ്യനയം എതിര്‍ക്കുന്ന ബാറുടമകള്‍ ബിയര്‍, വൈന്‍ പാര്‍ലറുകളുടെ കാര്യത്തില്‍ മൗനം പാലിക്കുന്നതെന്തെന്നും കോടതി ചോദിച്ചു.സര്‍ക്കാരിന്റെ മദ്യനയം തെറ്റെങ്കില്‍ ബിയര്‍ പാര്‍ലറുകള്‍ക്ക് ലൈസന്‍സ് നല്കിയതും തെറ്റല്ലേ. വിദേശമദ്യം വിളമ്പാതിരുന്ന ടൂറിസം മേഖല തകരും എന്ന വാദം ശരിയല്ലെന്നും കോടതി വ്യക്തമാക്കി.
Discussion about this post