മലപ്പുറം: അന്യസംസ്ഥാനങ്ങളില്‍ നിന്നും വിദേശികളില്‍ നിന്നും വന്ന കൊറോണ സ്ഥിരീകരിച്ചവര്‍ ഏറ്റവും കൂടുതലുള്ള മലപ്പുറം ജില്ലയില്‍ ജാഗ്രത കര്‍ശനമാക്കി. നിലവില്‍ ചികിത്സയിലുള്ള 15 പേരും സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയവരാണ്.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നെത്തിയ പത്തുപേരും ചെന്നൈയില്‍ നിന്നെത്തിയ മൂന്നുപേരും മുംബയില്‍ നിന്നെത്തിയ രണ്ടുപേരുമാണ് രോഗം സ്ഥിരീകരിച്ച് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
ചികിത്സയില്‍ കഴിയുന്ന 15 പേരില്‍ ആറു പേരും രോഗലക്ഷണങ്ങള്‍ ഒന്നുമില്ലാതെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. പിന്നീട് ലക്ഷണം കാണിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
വിദേശത്ത് നിന്നെത്തിയ രണ്ടുപേരെ വിമാനത്താവളത്തിലെ പരിശോധനയില്‍ രോഗലക്ഷണം കാണിച്ചതിനെ തുടര്‍ന്ന് നേരിട്ട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് പരിശോധന ഫലം പോസിറ്റിവ് ആവുകയുമായിരുന്നു. മലപ്പുറത്ത് ആകെ 3655 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഒരാഴ്ച മുമ്പ് 841 പേര് മാത്രം നിരീക്ഷണത്തിലുണ്ടായിരുന്നിടത്താണിത്.
Discussion about this post