ജമ്മു കശ്മീരിൽ സുരക്ഷാ ഉദ്യോഗസ്ഥരും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടു.ജമ്മു കാശ്മീരിലെ ദോഡ ജില്ലയിൽ ഇന്ന് രാവിലെയാണ് സംഭവം.ആക്രമണം ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുകയാണെന്നും രണ്ട് ഭാഗത്തുള്ളവരും അതിശക്തമായ ആക്രമണമാണ് നടത്തുന്നതെന്നും പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.ഏറ്റുമുട്ടലിൽ ഒരു സൈനികനും പരിക്കേറ്റിട്ടുണ്ട്.ജമ്മു കാശ്മീരിലെ പോലീസ് ഉദ്യോഗസ്ഥരാണ് ഈ സംഭവം പുറത്തു വിട്ടത്.
പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന് അറിയിപ്പു കിട്ടിയതിനെ തുടർന്ന് ശനിയാഴ്ച രാത്രി തന്നെ രാഷ്ട്രീയ റൈഫിൾസിലെ സൈനികരും, സിആർപിഎഫ് സൈനികരും, ദോഡയിലെ പോലീസ് ഉദ്യോഗസ്ഥരും തീവ്രവാദികൾക്കു വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചിരുന്നു.ശേഷം, ഇന്ന് രാവിലെ തിരച്ചിലിൽ തീവ്രവാദികളെ കണ്ടെത്തുകയായിരുന്നു.പ്രദേശത്തു കുടുങ്ങി കിടക്കുന്നത് രണ്ട് തീവ്രവാദികളാണ് എന്നാണ് സൈനികരുടെ നിഗമനം.
Discussion about this post