ഇസ്ലാമിക മതപ്രഭാഷകൻ സക്കീർ നായിക്കിന്റെ പീസ് ടീവിക്ക് വിദ്വേഷ പരാമർശം നടത്തിയതിന് 2.75 കോടി രൂപ പിഴ.കൊലപാതകങ്ങൾക്ക് പോലും പ്രേരണയായേക്കാവുന്ന തരത്തിലുള്ളതായിരുന്നു പ്രഭാഷണം.ഇംഗ്ലണ്ടിലെ മാധ്യമങ്ങളെ നിരീക്ഷിക്കുന്ന കമ്മിറ്റിയാണ് പീസ് ടിവിക്ക് പിഴ ചുമത്തിയത്.പീസ് ടിവി ഉറുദുവിലും പീസ് ടിവിയിലും സംപ്രേഷണം ചെയ്യുന്ന കാര്യങ്ങൾ കേൾക്കുന്നവരിൽ കൊലപാതകത്തിന് പ്രേരിപ്പിക്കുന്ന തരത്തിലുള്ളതാണെന്ന് കമ്മിറ്റി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.ഇംഗ്ലണ്ടിലെ സംരക്ഷണ നിയമങ്ങളെല്ലാം സക്കീർ നായകിന്റെ ചാനൽ ലംഘിച്ചുവെന്ന് സമിതി വ്യക്തമാക്കിയിട്ടുണ്ട്.
ഈ ചാനലിനെതിരെ ആദ്യമായല്ല ഇത്തരം ശിക്ഷാ നടപടികൾ കമ്മിറ്റിയെടുക്കുന്നത്.കഴിഞ്ഞ വർഷം നവംബറിൽ പീസ് ടീവി ഉറുദുവിന്റെ ലൈസെൻസ് വിദ്വേഷ പ്രചാരണത്തെ തുടർന്ന് കമ്മിറ്റി റദ്ദാക്കിയിരുന്നു.ലോർഡ് പ്രൊഡക്ഷൻ ലിമിറ്റഡിനാണ് പീസ് ടീവിയുടെ ഉടമസ്ഥാവകാശം ഉള്ളത്.അതിനാൽ തന്നെ, പ്രസ്തുത കമ്പനിക്കും പിഴ ചുമത്തിയിട്ടുണ്ട്.വിദ്വേഷം കലർന്ന പ്രഭാഷണങ്ങൾ പ്രചരിപ്പിക്കുന്നതിനെ തുടർന്ന് സക്കീർ നായകിന് യുകെയിൽ പ്രവേശിക്കാൻ വിലക്കുണ്ട്.കഴിഞ്ഞ മൂന്ന് വർഷമായി സാക്കീർ നായക് മലേഷ്യയിലാണ് ഉള്ളത്.
Discussion about this post