ഡല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി റെയില്‍വേ ഏര്‍പെടുത്തിയ ശ്രമിക് ട്രെയിനില്‍ ടിക്കറ്റ് ലഭിക്കുന്നതിന് കര്‍ശന നിബന്ധനകള്‍ വെച്ച് ഐആര്‍സിടിസി. എത്തിച്ചേരുന്ന സംസ്ഥാനത്തെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കുമെന്ന് ഉറപ്പ് നല്‍കുന്നവര്‍ക്ക് മാത്രമേ ഐആര്‍സിടിസി വഴി ഇനി ടിക്കറ്റ് ലഭിക്കുകയുള്ളൂ. ഡല്‍ഹിയില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള പ്രത്യേക ട്രെയിനില്‍ എത്തിയവര്‍ ക്വാറന്റൈനില്‍ പോകാന്‍ വിസമ്മതിച്ച സാഹചര്യത്തിലാണ് നടപടി.
ഐആര്‍സിടിസി വെബ്സൈറ്റ് വഴി ശ്രമിക് ട്രെയിനിന് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഇതുസംബന്ധിച്ച പോപ്അപ് പ്രത്യക്ഷപ്പെടും. ‘ഞാന്‍ എത്തിച്ചേരുന്ന സംസ്ഥാനത്തെ ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ വായിച്ചിട്ടുണ്ട്. അത് അംഗീകരിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്’ എന്ന പോപ് അപ്പില്‍ ‘ ഞാന്‍ അംഗികരിക്കുന്നു’ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് മുന്നോട്ട് പോയെങ്കില്‍ മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളൂ.
വ്യാഴാഴ്ച ശ്രമിക് ട്രെയിനില്‍ ബംഗളൂരുവില്‍ ഇറങ്ങിയ 50 പേരാണ് ക്വാറന്റൈനില്‍ പോകാന്‍ വിസമ്മതിച്ചത്. ഇത് സംഘര്‍ഷത്തിനിടയാക്കുകയും വഴങ്ങാത്ത 15 യാത്രക്കാരെ ട്രെയിനില്‍ അധിക ബോഗി ചേര്‍ത്ത് അതില്‍ തിരിച്ചയക്കുകയും ചെയ്തിരുന്നു.
Discussion about this post