ഞായറാഴ്ച രാത്രി ദുബായിൽ നിന്നും കണ്ണൂരിലെത്തിച്ചേർന്ന വിമാനത്തിലെ പ്രവാസികളിൽ രണ്ടുപേർക്ക് കോവിഡ് രോഗലക്ഷണങ്ങൾ കണ്ടെത്തി. തുടർന്നു രണ്ടുപേരെയും അധികൃതർ ഐസൊലേഷനിലേക്ക് മാറ്റി.കണ്ണൂർ, കാസർകോട് സ്വദേശികൾക്കാണ് പരിശോധനയിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയത്.അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയിലാണ് ഇവർ ചികിത്സയിലുള്ളത്.
കർണാടക സ്വദേശികൾ അടക്കം 181 യാത്രക്കാരാണ് ഇന്നലെയെത്തിയ വിമാനത്തിലുണ്ടായിരുന്നത്. ഞായറാഴ്ച രാത്രി ഗൾഫിൽ നിന്നും മൂന്ന് വിമാനങ്ങൾ കൂടി നെടുമ്പാശ്ശേരിയിൽ എത്തിച്ചേർന്നിട്ടുണ്ട്.ബഹറിൻ,ദുബായ്, അബുദാബി എന്നിവിടങ്ങളിൽനിന്നുള്ള പ്രവാസികളാണ് നാട്ടിലെത്തിയിരിക്കുന്നത്












