കാഞ്ഞങ്ങാട്: ഗോവയില്‍ മകളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്നു ബന്ധുക്കള്‍. കാഞ്ഞങ്ങാട് പുതുക്കൈയിലെ പരേതനായ ഹരീഷിന്റെയും മിനിയുടെയും മകള്‍ അഞ്ജന കെ.ഹരീഷ് എന്ന ചിന്നു സുല്‍ഫിക്കറിന്റെ(21) മരണത്തില്‍ ദുരൂഹതയെന്ന് കാണിച്ച് അമ്മ മിനി കാഞ്ഞങ്ങാട് ഡിവൈഎസ്പിക്കു പരാതി നല്‍കി. അഞ്ജന ആത്മഹത്യ ചെയ്യാനുള്ള സാധ്യതയില്ലെന്നും സംഭവം അന്വേഷിക്കണമെന്നും മിനി നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു.
‘അഞ്ജന മരിക്കുന്നതിനു തലേദിവസം വിളിച്ചിരുന്നു.നാട്ടിലേക്കു മടങ്ങി വരുമെന്ന് പറയുകയും ചെയ്തു’-അമ്മ പറയുന്നു.
തലശ്ശേരി ബ്രണ്ണന്‍ കോളജിലെ വിദ്യാര്‍ഥിനിയായിരുന്ന അഞ്ജനയെ 13 നാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കള്‍- ക്കൊപ്പം ഗോവയില്‍ പോയതായിരുന്നു. ഇവര്‍ താമസിച്ച റിസോര്‍ട്ടിനു സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ചുവെന്നാണ് ബന്ധുക്കള്‍ക്കു ഗോവ പൊലീസ് നല്‍കിയ വിവരം.നാല് മാസം മുന്‍പു മകളെ കാണാനില്ലെന്നു പറഞ്ഞ് അമ്മ മിനി ഹൊസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അഞ്ജനയെ പൊലീസ് പിടികൂടി വീട്ടുകാര്‍ക്കു കൈമാറി. മാര്‍ച്ച് ആദ്യവാരത്തില്‍ കോളജിലെ കൂട്ടായ്മയില്‍ പങ്കെടുക്കാനെന്നു പറഞ്ഞു അഞ്ജന പോയി. എന്നാല്‍ തിരിച്ചു വന്നില്ല. തുടര്‍ന്ന് അമ്മ വീണ്ടും പരാതി നല്‍കി. അന്വേഷണത്തിനൊടുവില്‍ കോഴിക്കോട്ട് ഒരു ഇടത് നിലപാടുള്ള സംഘടനയില്‍ പ്രവര്‍ത്തിക്കുകയായിരുന്ന അഞ്ജനയെ ഹൊസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് കോഴിക്കോട് സ്വദേശിനിയായ എച്ച് ഗാര്‍ഗി എന്നയുവതിക്കൊപ്പം പോകാന്‍ കോടതി അനുവദിച്ചു. ഈ യുവതിയുടെ വീട്ടിലായിരുന്നു പിന്നീടു താമസിച്ചത്.
വിശദ അന്വേഷണം ആവശ്യപ്പെട്ട് യുവമോര്‍ച്ചയും ഹിന്ദു ഐക്യവേദിയും രംഗത്തെത്തിയിട്ടുണ്ട്. അഞ്ജനയുടെ മരണത്തിന് ഉത്തരവാദികള്‍ സുഹൃത്തുക്കളാണെന്ന ആരോപണം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന ആവശ്യവും ഉയര്‍ന്നു.












Discussion about this post