മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേനയുടെ ചീഫുമായ ഉദ്ധവ് താക്കറെ നിയമ നിർമാണ സഭാംഗമായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തു.ആദ്യമായാണ് ശിവസേനയുടെ ഒരു ചീഫ് നിയമ നിർമാണ സഭയുടെ അംഗമാകുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഉദ്ധവ് താക്കറെയുടെ മകൻ ആദിത്യ താക്കറെ അസ്സംബ്ലി ഇലക്ഷനിൽ ജയിച്ചിരുന്നു.ആദിത്യ ഇപ്പോൾ ടൂറിസം മന്ത്രിയാണ്.
ഉദ്ധവ് താക്കറെയോടൊപ്പം പുതിയതായി തിരഞ്ഞെടുത്ത 8 പേരാണ് നിയമനിർമാണ സഭയിലെ അംഗങ്ങളായി ഇന്ന് സത്യപ്രതിജ്ഞയെടുത്തത്.മെയ് 14ന് നിയമ നിർമ്മാണ സഭയിലേക്ക് 9 പേരെയും എതിരില്ലാതെ തിരഞ്ഞെടുക്കുകയായിരുന്നു.ഉദ്ധവ് താക്കറെയുടെ പാർട്ടി അനുയായി ആയ നീലം ഗോർഹെ ഉൾപ്പെടെ 5 പേരെയാണ് ബിജെപിയിൽ നിന്നും തിരഞ്ഞെടുത്തിട്ടുള്ളത്. ഗോപിചന്ദ് പടൽകർ, പ്രവിൻ ദട്ക്കെ, രൻജീത്ത് മോഹിത് പട്ടീൽ, രമേശ് കരാദ് എന്നിവരാണ് തിരഞ്ഞെടുത്ത ബാക്കിയുള്ളവർ.
താക്കറെ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായി ചുമതലയേറ്റത് 2019 നവംബർ 28നാണ്. ചുമതലയേൽക്കുന്ന സമയത്ത് അദ്ദേഹം രാജ്യസഭയിലൊ ലോകസഭയിലൊ അംഗമല്ലായിരുന്നു.അതിനാൽ, 6 മാസത്തിനുള്ളിൽ ഏതെങ്കിലും സഭയിലെ അംഗമാവേണ്ടത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അനിവാര്യമായിരുന്നു.
Discussion about this post