കോവിഡ് മഹാമാരി റഷ്യയിൽ കൊടുങ്കാറ്റുപോലെ വ്യാപിക്കുന്നു.ഇന്നലെ മാത്രം റഷ്യയിൽ രോഗം സ്ഥിരീകരിച്ചത് 9,709 പേർക്കാണ്.രാജ്യത്ത് ആകെ മൊത്തം രോഗബാധിതരുടെ എണ്ണം 2,80,000 കടന്നു.
ഇതോടെ കോവിഡ് രോഗബാധിതരായ രാജ്യങ്ങളുടെ പട്ടികയിൽ റഷ്യ രണ്ടാം സ്ഥാനത്തെത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം റഷ്യയിൽ മരിച്ചത് 94 പേരാണ്. രോഗവ്യാപനം ഏറ്റവുമധികം നടന്നിരിക്കുന്നത് തലസ്ഥാനമായ മോസ്കോയിൽ ആണ്.സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.
Discussion about this post