കണ്ണൂര്‍: കണ്ണൂരില്‍ നിന്ന് ഉത്തര്‍ പ്രദേശിലേക്ക് ട്രെയിനുണ്ടെന്നു തെറ്റിദ്ധരിച്ച് നൂറോളം ഇതര സംസ്ഥാന തൊഴിലാളികള്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തി. പാപ്പിനിശ്ശേരി ഭാഗത്ത് താമസിക്കുന്ന തൊഴിലാളികളാണ് ചൊവ്വാഴ്ച രാവിലെ മുതല്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. സംഭവമറിഞ്ഞ് വന്‍ പൊലീസ് സംഘവും സ്ഥലത്തെത്തി.
ബാഗുകളും ചുമന്ന് വളപട്ടണത്ത് നിന്ന് റെയില്‍വേ ട്രാക്കിലൂടെ നടന്നാണ് ഇവര്‍ കണ്ണൂരിലെത്തിയത്.
അതേസമയം സ്റ്റേഷന് സമീപത്തെ റോഡില്‍ സാമൂഹിക അകലം പാലിക്കാതെ തടിച്ചുകൂടിയ തൊഴിലാളികളെ ക്യാമ്പുകളിലേക്ക് മടക്കി അയക്കാന്‍ പോലീസ് ശ്രമിക്കുന്നുണ്ട്.
Discussion about this post