ഉമിനീര് കൂട്ടി പന്ത് മിനുക്കുന്നത് നിരോധിക്കാൻ ആലോചിച്ച് ഐസിസി ക്രിക്കറ്റ് കമ്മിറ്റി.കോവിഡ്-19 മഹാമാരി പ്രതിരോധിക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഇങ്ങനെയൊരു നിർദേശം കമ്മിറ്റി മുന്നോട്ട് വച്ചത്.
കോവിഡ് അനന്തര കാലഘട്ടത്തിൽ കായികമത്സരങ്ങൾ പുനരാരംഭിക്കുമ്പോൾ ഈ നിർദേശം നടപ്പിൽ വരുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.എന്നാൽ,വിയർപ്പ് ഉപയോഗിക്കുന്നത് കമ്പനി മാർഗ്ഗനിർദ്ദേശ പട്ടികയിൽ പറഞ്ഞിട്ടില്ല.മത്സരങ്ങളിൽ തദ്ദേശീയ അമ്പയർമാരെ നിയോഗിക്കാനും കമ്മിറ്റി ആലോചിക്കുന്നുണ്ട്.മഹാമാരിയുടെ ഭീഷണി നിലനിൽക്കുന്നതിനാൽ, അന്താരാഷ്ട്ര യാത്രകൾക്ക് വിലക്കുണ്ടായിരിക്കുമെന്ന് ഉറപ്പുള്ളതിനാലാണ് ഈ നടപടി.













Discussion about this post