തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള മൃതസഞ്ജീവനിക്കായി അവയവദാന സമ്മത പത്രവുമായി ആയിരക്കണക്കിനു പേര് രംഗത്തെത്തി. മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷനാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. മോഹന്‍ലാല്‍ ഗുഡ് വില്‍ അംബാസഡറായ മൃതസഞ്ജീവനിയിലേയ്ക്കൊണ് അദ്ദേഹത്തിന്റെ അറുപതാം പിറന്നാല്‍ ദിവസമായ വ്യാഴാഴ്ച മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തൊട്ടാകെ പ്രവര്‍ത്തനം നടക്കുക.
മെയ് 21നാണ് മോഹന്‍ലാലിന്റെ 60-ാം ജന്മദിനം. ഷഷ്ഠിപൂര്‍ത്തി ആഘോഷിക്കുന്ന താരത്തിന്റെ ജനനദിനത്തോട് അനുബന്ധിച്ചാണ് ആരാധകര്‍ ഈ സുപ്രധാന തീരുമാനമെടുത്തിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള മൃതസഞ്ജീവനി നിരവധി പേര്‍ക്കാണ് പുതുജീവന്‍ നല്‍കിയത്. മസ്തിഷ്ക മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സന്ദേശം എന്ന നിലയ്ക്കാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
Discussion about this post