തിരുവനന്തപുരം : എസ്എസ്എൽസി, ഹയർസെക്കണ്ടറി പരീക്ഷാ കേന്ദ്രങ്ങൾ മാറ്റുന്നതിന് വിദ്യാർത്ഥികൾക്ക് അവസരം നൽകി സംസ്ഥാന സർക്കാർ.വേറെ ജില്ലകളിൽ പെട്ടു പോയവർക്കാണ് പരീക്ഷാ കേന്ദ്രം മാറാൻ സർക്കാർ അവസരം നൽകിയിരിക്കുന്നത്.ജില്ലകളിൽ പരീക്ഷാ കേന്ദ്രം മാറാൻ അനുവദിക്കുകയില്ല.മറ്റന്നാൾ വരെ പരീക്ഷാ കേന്ദ്രം മാറുന്നതിന് വിദ്യാർത്ഥികൾക്ക് ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം.എസ്എസ്എൽസി, ഹയർസെക്കണ്ടറി പരീക്ഷകൾ മാറ്റി വെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയൻ ഈ ആവശ്യം തള്ളിക്കളയുകയും പരീക്ഷ നടത്താനുള്ള സാഹചര്യം കേരളത്തിലുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തു.ശാരീരികഅകലം പാലിക്കുന്നതുൾപ്പെടെ കോവിഡ് വ്യാപനത്തെ തടയുന്നതിനായുള്ള എല്ലാ മുൻകരുതലുകളോടും കൂടെയായിരിക്കും പരീക്ഷ നടത്തുക.ക്വാറന്റൈനിലിരിക്കുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ പ്രത്യേക സൗകര്യങ്ങൾ വിദ്യാഭ്യാസ വകുപ്പ് ഒരുക്കും.
ഗൾഫ് മേഖലയിലുള്ള പരീക്ഷ സെന്ററുകൾ തുറക്കാൻ പരമാവധി ശ്രമിക്കുമെന്നും ബുദ്ധിമുട്ട് നേരിടുകയാണെങ്കിൽ അവിടുത്തെ പരീക്ഷകൾ മാറ്റി വെക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.എല്ലാ വിദ്യാർത്ഥികളോടും നല്ല രീതിയിൽ പരീക്ഷയ്ക്ക് തയ്യാറെടുക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post