തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കുന്നത് വൈകുമെന്ന് റിപ്പോര്‍ട്ട്. മദ്യ വില്‍പ്പനയ്ക്കുള്ള ആപ്പിന് അനുമതി ലഭിച്ചു കഴിഞ്ഞ് ട്രയല്‍ റണ്‍ നടത്താന്‍ സമയമെടുക്കുമെന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി വൈകുന്നത്.
മദ്യ വില്‍പ്പന ആരംഭിക്കാന്‍ ശനിയാഴ്ചയാകുമെന്ന് എക്‌സൈസ് അധികൃതര്‍ വിശദീകരിക്കുന്നു.
ഇതിനിടെ മദ്യവിതരണത്തിനായി ബവ്‌റിജസ് കോര്‍പറേഷന്‍ തയാറാക്കിയ മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്റെ പേരു പുറത്ത് വന്നു. Bev Q എന്ന പേരിലാണ് ആപ്ലിക്കേഷന്‍ പൊതുജനങ്ങള്‍ക്കു ലഭ്യമാവുക. കൊച്ചി ആസ്ഥാനമായ സ്ഥാപനമാണ് ആപ്ലിക്കേഷന്‍ വികസിപ്പിച്ചത്.
ആപ്ലിക്കേഷന്‍ തയാറാക്കി ഗൂഗിളിന്റെ പ്ലേസ്റ്റോറില്‍ അപ്‌ഡേറ്റ് ചെയ്യാനായി നല്‍കിയിരിക്കുകയാണ്. ഇതു പൂര്‍ത്തിയായാല്‍ ഉടന്‍ പ്ലേ സ്റ്റോറില്‍നിന്നു ഡൗണ്‍ലോഡ് ചെയ്യാം. ജിപിഎസ് സംവിധാനം ഉള്‍പ്പെടെ ഉപയോഗപ്പെടുത്തിയാണ് ആപ്ലിക്കേഷന്റെ പ്രവര്‍ത്തനം. ഉപഭോക്താവിന്റെ ഏറ്റവും അടുത്തുള്ള ബാര്‍, ബവ്‌കോ, കണ്‍സ്യൂര്‍ഫെഡ്, ബീയര്‍ ആന്‍ഡ് വൈന്‍ പാര്‍ലര്‍ എന്നിവിടങ്ങളില്‍നിന്ന് മദ്യം വാങ്ങാനുള്ള സൗകര്യമാണ് ആപ്ലിക്കേഷന്‍ നല്‍കുന്നത്.
ആപ്ലിക്കേഷന്‍ വഴി റജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ടോക്കണിലെ സമയം അനുസരിച്ച് അതാതു കേന്ദ്രങ്ങളിലെത്തിയാല്‍ മദ്യം ലഭിക്കും. ഒരാള്‍ക്കു പരമാവധി 3 ലീറ്റര്‍ വരെ മദ്യമാണു ലഭിക്കുക.
മദ്യക്കടകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതു മുതല്‍ ബവ്‌കോ വില്‍പനശാലകള്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. കഴിഞ്ഞ ദിവസം അഗ്‌നിരക്ഷാ സേനയെത്തി എല്ലാം അണുമുക്തമാക്കി. വാങ്ങാനെത്തുന്നവരെ അകലെയകലെ നിര്‍ത്താന്‍ വേലി കെട്ടി. പല തരം മദ്യങ്ങളുടെ വിലപ്പട്ടിക (ഡേറ്റ ലോഗര്‍) വെയര്‍ഹൗസിലെ സോഫ്റ്റ്‌വെയറില്‍നിന്നു വീണ്ടും പുതുക്കിത്തുടങ്ങി. മദ്യത്തിന്റെ വില കൂടിയതോടെയാണ് ഇത് വേണ്ടി വന്നത്.













Discussion about this post