അയോധ്യയിലെ രാമജന്മ ഭൂമിയിൽ ഖനനത്തിൽ കണ്ടു കിട്ടിയത് നിരവധി വിഗ്രഹങ്ങളും അഞ്ചടി ഉയരമുള്ള ശിവലിംഗവും. ഇന്നലെ തർക്കഭൂമിയിൽ നടന്ന ഖനനത്തിൽ, അഞ്ചടി ഉള്ള കൂറ്റൻ ശിവലിംഗം, പകുതി തകർത്ത നിലയിൽ ദേവിദേവന്മാരുടെ വിഗ്രഹങ്ങൾ, കരിങ്കല്ലിൽ കൊത്തിയുണ്ടാക്കിയ ഏഴു തൂണുകൾ എന്നിവ ലഭിച്ചു.
ബാബറി മസ്ജിദ്, ക്ഷേത്രം തകർത്തു തന്നെയാണ് നിർമ്മിച്ചത് എന്നുള്ള ചരിത്രകാരന്മാരുടെ നിഗമനത്തിന് പൂർണ്ണ സാക്ഷ്യം നൽകുന്നതാണ് ഇന്നലെ ലഭിച്ച ഈ നൂറ്റാണ്ടുകളായി മൺമറഞ്ഞു കിടന്നിരുന്ന തെളിവുകൾ.കൂറ്റൻ രാമക്ഷേത്ര നിർമാണത്തിന്റെ ഭാഗമായി ആഴത്തിൽ അടിത്തറ ഉറപ്പിക്കുന്ന ജോലി നടന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് സുപ്രീംകോടതി വിധി ഊട്ടിയുറപ്പിക്കുന്ന തെളിവുകൾ തൊഴിലാളികൾക്ക് ലഭിച്ചത്
Discussion about this post