ലഖ്നൗ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഉത്തർ പ്രദേശിലെ സ്വയം സഹായ സംഘങ്ങൾക്ക് 218.50 കോടി രൂപ കൈമാറി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഓൺലൈനായാണ് അദ്ദേഹം ഈ തുക കൈമാറിയത്.
നമുക്ക് കൊറോണ വൈറസിനെ പരാജയപ്പെടുത്തേണ്ടതുണ്ട്. നമ്മുടെ മുന്നണിപ്പോരാളികളെല്ലം ഇതിന് വേണ്ടി പരിശ്രമം തുടരുകയാണ്. ഈ സാഹചര്യത്തിൽ മാസ്ക്കുകളും പി പി ഇ കിറ്റുകളും നിർമ്മിക്കുന്ന സ്വയം സഹായ സംഘങ്ങൾക്കും ഈ തുക പ്രയോജനപ്പെടുത്താവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. അവർ ചെയ്യുന്നത് തീർച്ചയായും മികച്ച പ്രവർത്തനമാണ്. കുറച്ചു കൂടി മാർഗ്ഗനിർദ്ദേശങ്ങളും പ്രോത്സാഹനവും ലഭിച്ചാൽ അവർ ഇനിയും മുന്നേറും. ഈ തുക അതിന് മുതൽക്കൂട്ടാവട്ടെയെന്നും യോഗി ആശംസിച്ചു.
ചെറുകിട വ്യവസായ സംരംഭങ്ങളുടെ പുനരുദ്ധാരണത്തിനുള്ള അടിയന്തര സഹായമായി 15 കോടി രൂപയുടെ ആദ്യ ഗഡു കഴിഞ്ഞ ദിവസം യോഗി ആദിത്യനാഥ് കൈമാറിയിരുന്നു. എല്ലാ തുകകളും ഓൺലൈനായി ആവശ്യക്കാരിലേക്ക് നേരിട്ട് എത്തിക്കുന്നത് കൊണ്ട് അഴിമതി ഇല്ലാതാക്കാൻ സാധിക്കുമെന്നും യോഗി ആദിത്യനാഥ് അഭിപ്രായപ്പെട്ടു.
Discussion about this post