ഷിക്കാഗോ: യു.എസിലെ ഫര്‍ഗൂസണില്‍ വീണ്ടും കറുത്തവര്‍ഗ്ഗക്കാരനെ പോലീസ് വെടിവെച്ചു കൊന്നു. മൈക്കേല്‍ ബ്രൗണ്‍ എന്ന കറുത്തവര്‍ഗ്ഗക്കാരനെ വെടിവെച്ചുകൊന്ന സംഭവത്തിന്റെ ഒന്നാം വാര്‍ഷികം കഴിഞ്ഞ് ഒരു ദിവസത്തിനു ശേഷമാണ് സമാനമായ സംഭവം വീണ്ടും നടന്നത്. അന്ന് കറുത്തവര്‍ഗ്ഗക്കാരുടെ ജീവന് രക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് നിരവധി പേര്‍ പ്രക്ഷോഭവുമായി തെരുവിലിറങ്ങിയിരുന്നു.
മന്‍സൂര്‍ ബാല്‍ ബേ എന്ന പതിനെട്ടുകാരനാണ് പോലീസിന്റെ വെടിയേറ്റ് മരിച്ചത്. തൊട്ടടുത്തു നിന്നാണ് ഇയാള്‍ക്ക് വെടിയേറ്റതെന്ന് പോലീസ് പറഞ്ഞു.
സംഭവം പുറത്തറിഞ്ഞയുടനെ 200 ഓളം പേര്‍ സംഭവസ്ഥലത്ത് തടിച്ചുകൂടി കറുത്തവരുടെ ജീവന് രക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തി. സംഭവത്തേത്തുടര്‍ന്ന് മിസൂറിയിലെ സെന്റ് ലൂയിസ് മേഖലയില്‍ വീണ്ടും പ്രതിഷേധപ്രകടനങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്.
ഒരു വീട്ടില്‍ നിന്നും ഇറങ്ങിയോടിയ രണ്ട് സായുധരായ യുവാക്കളെ പോലീസ് പിന്തുടരുന്നതിനിടെയാണ് സംഭവമെന്ന് പോലീസ് പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. അതിലൊരാള്‍ പോലീസിനു നേരെ തോക്ക് ചൂണ്ടിയപ്പോള്‍ തിരിച്ച് വെടിവെക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ വിശദീകരണം.
Discussion about this post