സ്പ്രിംഗ്ലർ കരാർ നടപ്പിലാക്കരുത് എന്നുള്ള പ്രതിപക്ഷത്തിന്റെ ആവശ്യം വൈകിയാണെങ്കിലും സർക്കാർ അംഗീകരിച്ചുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. വിദേശ കമ്പനിയുമായുള്ള കരാർ സുരക്ഷിതമല്ലെന്ന് പ്രതിപക്ഷം നേരത്തെ ആരോപിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ദുർവാശിയാണ് ഇവിടെ തോറ്റതെന്നും കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
പക്ഷേ, സ്പ്രിംഗ്ലർ കരാറിലെ ദുരൂഹത ബാക്കി നിൽക്കുന്നുവെന്നും മുല്ലപ്പള്ളി വെളിപ്പെടുത്തി.ഡാറ്റ കൈകാര്യം ചെയ്യാൻ കേരളത്തിൽ തന്നെ സി ഡിറ്റ് സൗകര്യം ഉണ്ടെന്നാണ് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്.കോവിഡ് രോഗികളുടെ വിവരങ്ങൾ കൈകാര്യം ചെയ്യാൻ സംസ്ഥാന സർക്കാരിന് ശേഷിയുണ്ടെങ്കിൽ പിന്നെ, അമേരിക്കൻ കമ്പനിയുമായുള്ള കരാർ എന്തിനു വേണ്ടിയായിരുന്നുവെന്ന് മുഖ്യമന്ത്രി ഇനിയെങ്കിലും വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു
Discussion about this post