വാഷിംഗ്ടണ്‍: അമേരിക്കയിൽ ആരാധനാലയങ്ങൾ എത്രയും വേഗം തുറന്നു പ്രവർത്തിക്കാൻ സംസ്ഥാനങ്ങളുടെ ഗവർണർമാർ അനുവാദം നൽകണമെന്ന് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
പള്ളികൾ, സിനഗോഗുകൾ, മോസ്ക്കുകൾ തുടങ്ങിയ ആരാധനാലയങ്ങൾ അവശ്യ സേവനങ്ങൾ നൽകുന്ന ഇടങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
ഈ ആഴ്ച ആവസാനത്തോടെ തന്നെ ആരാധനാലയങ്ങൾ വീണ്ടും തുറക്കാൻ ഗവർണർമാർ അനുമതി നൽകണം. അങ്ങനെ ചെയ്യുന്നില്ലെങ്കിൽ, അധികാരം പ്രയോഗിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
അമേരിക്കൻ സമൂഹത്തെ ഒന്നിപ്പിച്ചു നിർത്തുന്ന ഇടങ്ങളാണ് ആരാധനാലയങ്ങളെന്നും ഡൊണൾഡ് ട്രംപ് കൂട്ടിച്ചേർത്തു.
Discussion about this post