ഇന്നലെ തകർന്നുവീണ പാകിസ്ഥാൻ എയർലൈൻസിന്റെ യാത്രാവിമാനം പത്തുവർഷം ചൈന ഉപയോഗിച്ച് തള്ളിയതെന്ന് രേഖകൾ വ്യക്തമാക്കുന്നു.പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് വിലയ്ക്കെടുക്കുന്നതിനു മുൻപ് 10 വർഷം, ചൈനീസ് ഈസ്റ്റേൺ എയർലൈൻസിന് ഭാഗമായിരുന്നു ഈ വിമാനം.
ലോകത്ത് എല്ലായിടത്തേക്കും സർവീസ് നടത്തുന്ന ചൈന, 2004 മുതൽ 2014 വരെ 10 വർഷം ഇടതടവില്ലാതെ ഉപയോഗിച്ചതിനു ശേഷം എയർബസ് 320 എന്ന വിമാനം പാകിസ്ഥാനു വിൽക്കുകയായിരുന്നു എന്ന് അവകാശ രേഖകൾ വ്യക്തമാക്കുന്നു.സാങ്കേതിക വിദ്യകൾക്ക് പൂർണ്ണമായും ചൈനയെ ആശ്രയിച്ചു ജീവിക്കുന്ന പാകിസ്ഥാൻ, നിസ്സാര വിലയ്ക്കാണ് ഈ വിമാനം സ്വന്തമാക്കിയത്.പാകിസ്ഥാനിലെ യുദ്ധവിമാനങ്ങളുടെ പോലെ, യാത്രാവിമാനങ്ങളിൽ നല്ലൊരു പങ്കും ചൈനയിൽ നിന്ന് വാങ്ങിയതു തന്നെയാണ്.
Discussion about this post