മുംബൈ : 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ 87 പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് -19 റിപ്പോർട്ട് ചെയ്തു.നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ രോഗബാധിതരുള്ളതും മഹാരാഷ്ട്രയിലാണ്.സംസ്ഥാനത്ത് ഇതു വരെ 1758 പോലീസ് ഉദ്യോഗസ്ഥർക്കാണ് കോവിഡ് -19 സ്ഥിരീകരിച്ചിട്ടുള്ളത്.ഇതിൽ 673 പേർ രോഗമുക്തി നേടിയിട്ടുണ്ട്.18 പോലീസ് ഉദ്യോഗസ്ഥരാണ് വൈറസ് ബാധയെ തുടർന്ന് മരിച്ചത്.
അതേസമയം, മഹാരാഷ്ട്രയിൽ ആകെയുള്ള കൊറോണ ബാധിതരുടെ എണ്ണം 47,000 കടന്നു.കഴിഞ്ഞ ദിവസം 2608 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് -19 സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ആകെ മരണസംഖ്യ 1577 ആണ്.തമിഴ്നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലും രോഗബാധിതരുടെ എണ്ണം വളരെ കൂടുതലാണ്.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ തമിഴ്നാട്ടിൽ 759 പേർക്കും ഗുജറാത്തിൽ 396 പേർക്കുമാണ് കോവിഡ് -19 സ്ഥിരീകരിച്ചത്. പുതിയതായി കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,31,868 ആയി വർദ്ധിച്ചു.രാജ്യത്തെ വിവിധ ആശുപത്രികളിലായി 73,560 പേരാണ് ചികിത്സയിലുള്ളത്
Discussion about this post