നാഗാലാൻഡിൽ ആദ്യത്തെ കോവിഡ് -19 കേസ് റിപ്പോർട്ട് ചെയ്തു.ചെന്നൈയിൽ നിന്നും മടങ്ങി വന്ന മൂന്നു പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് നാഗാലാന്റിന്റെ ആരോഗ്യ സെക്രട്ടറി മെനുഖോൽ ജോൺ മാധ്യമങ്ങളോട് പറഞ്ഞു. നാഗാലാന്റിന്റെ തലസ്ഥാനമായ കോഹിമയിലായിരുന്നു പരിശോധന നടത്തിയത്.മൂന്ന് പേരിൽ രണ്ട് പേർ രോഗലക്ഷണം കാണിച്ചിരുന്നു. ഒരാൾക്ക് കാര്യമായ രോഗലക്ഷണങ്ങളൊന്നും തന്നെ ഇല്ലായിരുന്നു.
സിക്കിമിന് ശേഷം, ഏറ്റവുമൊടുവിൽ ഇന്ത്യയിൽ കോവിഡ് -19 റിപ്പോർട്ട് ചെയ്‌ത സംസ്ഥാനമാണ് നാഗാലാന്റ്.കഴിഞ്ഞ മാസം നാഗാലാന്റിലെ ദിമാപൂരിൽ ഉണ്ടായിരുന്ന ഒരാൾക്ക് ആസ്സാമിൽ വെച്ച് കൊറോണ സ്ഥിരീകരിച്ചിരുന്നു.എന്നാൽ ഈ കേസ് നാഗാലാന്റ് സർക്കാർ നാഗാലാന്റിലെ കോവിഡ് കേസുകളുടെ പട്ടികയിൽ ചേർത്തിട്ടില്ല.ആസാമിൽ വെച്ച് പരിശോധന നടത്തിയതുകൊണ്ട് തന്നെ ആ കേസ് ആസാമിലെ കോവിഡ് കേസുകളുടെ പട്ടികയിലായിരിക്കും ഉൾപ്പെടുത്തുകയെന്ന് അധികൃതർ അറിയിച്ചെങ്കിലും ആസാമിലെ രോഗികളുടെ പട്ടികയിലും നാഗാലാന്റിലെ ദിമാപൂരിൽ നിന്നും വന്നയാളുടെ പേര് ചേർത്തിട്ടില്ല.
Discussion about this post