ദുബായ് : കോവിഡ് ബാധിച്ച് ഗൾഫിൽ രണ്ട് മലയാളികൾ കൂടി മരിച്ചു.കൊല്ലം അർക്കന്നൂർ സ്വദേശി ഷിബുവും ഇരിങ്ങാലക്കുട പുത്തൻചിറ സ്വദേശി ബിനിലുമാണ് മരിച്ചത്.കോവിഡ് ബാധയെ തുടർന്ന് 31 വയസ്സുള്ള ഷിബു അബുദാബിയിലും ബിനിൽ ദുബായിലും ചികിത്സയിലായിരുന്നു.
48 മണിക്കൂറിനിടെ ഗൾഫിൽ കൊറോണ ബാധിച്ചു മരിച്ചത് 18 മലയാളികളാണ്.ഇതോടെ ഗൾഫിൽ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 119 ആയി വർദ്ധിച്ചു.












