പ്രധാനമന്ത്രി നരേന്ദ്രമോദിക്കും, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ കോൺഗ്രസ് നേതാവ് അൽക്ക ലാംബയുടെ അസഭ്യ പരമാർശം.സംഭവത്തെ തുടർന്ന് ലക്ക്‌നൗവിലെ ഹസ്റത്ഗഞ്ജ് പോലീസ് സ്റ്റേഷനിൽ അൽക്കാ ലാംബക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു.ഇന്ത്യൻ പീനൽ കോഡിലെ 504, 505(1)(b),505(2) എന്നീ സെക്ഷനുകളാണ് അൽക്കാ ലാംബക്കെതിരെ ചുമത്തിയിട്ടുള്ളത്.
സാമൂഹ്യ മാധ്യമങ്ങളിൽ യോഗി ആദിത്യനാഥിനെയും പ്രധാന മന്ത്രി നരേന്ദ്രമോദിയെയും അസഭ്യം പറഞ്ഞുകൊണ്ട് അൽക്കാ ലാംബ ഒരു വീഡിയോ പങ്കു വെച്ചിരുന്നു.ശരിയായ രീതിയിൽ കൃത്യനിർവഹണം നടത്തുന്നില്ലെന്നാരോപിച്ചാണ് പ്രധാമന്ത്രിക്കെതിരെയും യോഗി ആദിത്യനാഥിനെതിരെയും അൽക്ക അസഭ്യ പരാമർശം നടത്തിയത്.ഇതേ തുടർന്ന് യുപിയിലെ ബാല സംരക്ഷണ വകുപ്പിലെ അംഗമായ ഡോക്ടർ പ്രീതി വർമ പോലീസിൽ അൽക്കക്കെതിരെ പരാതി നൽകിയിരുന്നു. ഈ പരാതിയിലാണ് പോലീസ് കേസെടുത്തിട്ടുള്ളത്.
Discussion about this post