മലപ്പുറം: പൊന്നാനി കോട്ടത്തറയില്‍ വന്‍ ആയുധശേഖരം കണ്ടെത്തി. അഴുക്കുചാല്‍ വൃത്തിയാക്കുന്നതിന്റെ ഇടയിലാണ് ആയുധശേഖരം കണ്ടെത്തിയത്.
14 വാളുകളാണ് കണ്ടെത്തിയത്. കണ്ടകുറുംബക്കാവ് ക്ഷേത്രത്തിന് എതിര്‍വശത്തെ വാഹന ഷോറൂമിന്റെ പിന്‍വശത്തെ ചാലില്‍ നിന്നാണ് വാളുകള്‍ കണ്ടെത്തിയത്.
അഴുക്കുചാല്‍ വൃത്തിയാക്കുകയായിരുന്ന തൊഴിലാളികളും നാട്ടുകാരും ചേര്‍ന്നാണ് പൊലീസിനെ അറിയിച്ചത്. വിവരമറിഞ്ഞ പൊലീസ് സംഘം സ്ഥലത്തെത്തുകയും പരിശോധന നടത്തുകയും ചെയ്തു. വാളുകള്‍ക്ക് ഏകദേശം രണ്ടുവര്‍ഷത്തെ പഴക്കമുണ്ടെന്നാണ് പൊലീസ് നിഗമനം. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Discussion about this post