ഡല്‍ഹി: സമ്പൂര്‍ണ മദ്യനിരോധനം പല സംസ്ഥാനങ്ങളിലും നടത്തി പരാജയപ്പെട്ടതെന്ന് സുപ്രീം കോടതി. എന്തടിസ്ഥാനത്തിലാണ് പരാജയപ്പെട്ട പരീക്ഷണം കേരള സര്‍ക്കാര്‍ വീണ്ടും നടത്തുന്നത്. മദ്യനയം നടപ്പാക്കുന്നതിന് മുന്‍പ് സര്‍ക്കാര്‍ ആവശ്യമായ പഠനം നടത്തിയിരുന്നോ എന്നും കോടതി ചോദിച്ചു. മദ്യത്തിന്റെ വീര്യമല്ല, അളവാണ് പ്രധാനമെന്നും കോടതി വ്യക്തമാക്കി.
അതേസമയം മദ്യനിരോധനം ഫലപ്രദമല്ലെങ്കില്‍ ബാര്‍ലൈസന്‍സ് തിരികെ നല്‍കാമെന്ന് സര്‍ക്കാര്‍. ലൈസന്‍സ് നല്‍കണമെന്ന് കോടതിക്ക് ആവശ്യപ്പെടാനാവില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
തൊഴില്‍ നഷ്ടപ്പെടുമെന്ന കാരണത്താല്‍ മദ്യനിരോധനം ഒഴിവാക്കാനാവില്ലന്നും കോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ തൊഴില്‍ നഷ്ടമല്ല, മദ്യത്തിന്റെ ഭവിഷ്യത്താണ് പരിഗണിക്കേണ്ടതെന്നും കോടതി നിരീക്ഷിച്ചു.
Discussion about this post