ഗുവാഹത്തി : സൈനികരെയും ആയുധങ്ങളേയും പെട്ടെന്ന് വിന്യസിക്കാൻ സഹായിക്കുന്ന ചിനൂക്ക് ഹെവിലിഫ്റ്റ് ഹെലികോപ്റ്റർ അസമിൽ എത്തിച്ച് ഇന്ത്യൻ വ്യോമസേന.ഇന്ത്യയും ചൈനയുമായി സംഘർഷങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യൻ വ്യോമസേനയുടെ ഈ നിർണായക നീക്കം.ഇന്ത്യ അമേരിക്കയിൽ നിന്നും വാങ്ങിയ കരുത്തുറ്റ ഹെലികോപ്റ്ററുകളിൽ ഒന്നാണ് ചിനൂക്ക്.
20,000 അടി ഉയരത്തിൽ വരെ പറക്കാൻ കെൽപ്പുള്ള ചിനൂക്കിനെ അസമിനു പുറമെ സിക്കിം, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ കൂടി വിന്യസിച്ചേക്കും.അസമിലെ മോഹൻബാരി വ്യോമത്താവളത്തിലാണ് ഇപ്പോൾ ചിനൂക്ക് ഉള്ളത്.ചൈനയുമായി അതിർത്തി തർക്കങ്ങളുണ്ടാവാൻ സാധ്യതയുള്ള ഇടങ്ങളിലേക്ക് ഭാരമേറിയ ആയുധങ്ങൾ വഹിച്ച് എളുപ്പത്തിൽ പറന്നെത്താൻ ചിനൂക്കിനു സാധിക്കും.ഉയർന്ന പ്രദേശങ്ങളിലേക്കും താഴ്വാരങ്ങളിലേക്കുമൊക്കെ സൈന്യത്തെയും ആയുധങ്ങളേയും വലിയ അളവിൽ ഏതു പ്രതികൂല പരിസ്ഥിതിയിലും കൊണ്ടിറക്കാൻ സാധിക്കുമെന്നതാണ് ചിനൂക്കിന്റെ പ്രത്യേകത .










