തിരുവനന്തപുരം: പനി പ്രധാന ലക്ഷണമായുള്ള രോഗങ്ങളുടെ പട്ടികയില്‍ കൊറോണ കൂടി ചേര്‍ത്ത് ഫീവര്‍ പ്രോട്ടോകോള്‍ പുതുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പനിക്ക് ചികിത്സ തേടി എത്തുന്നവര്‍ക്ക് ആശുപത്രികളില്‍ പ്രത്യേക ഇടമൊരുക്കുമെന്നും അദ്ദേഹം അറിയിച്ചു.
പനി ലക്ഷണങ്ങളുമായി എത്തുന്ന രോഗികളെ ആശുപത്രി പ്രവേശന കവാടത്തില്‍ തന്നെ വേര്‍തിരിക്കും. ഇവര്‍ക്ക് കൊറോണ പരിശോധന നടത്തും. പ്രത്യേകമായി ഇവരെ ചികിത്സിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മഴക്കാല പകര്‍ച്ചാവ്യാധികളുടെ നിയന്ത്രണത്തിന് കൊറോണ കാലത്ത് കൂടുതല്‍ പ്രാധാന്യം വന്നിട്ടുണ്ട്. പനി പ്രധാന രോഗലക്ഷണമായിട്ടുള്ള ഡെങ്കിപ്പനി, എലിപ്പനി, എച്ച് 1 എന്‍ 1 എന്നീ പകര്‍ച്ചാവ്യാധികളുടെ പ്രത്യേക ശ്രദ്ധയും കരുതലും ആവശ്യമാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
Discussion about this post