ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 7964 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.തുടർച്ചയായ രണ്ടാം ദിവസമാണ് രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം ഏഴായിരം കടക്കുന്നത്.ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 1,73,763 ആയി വർദ്ധിച്ചു. ഇന്ത്യയിലെ കൊറോണയുടെ വ്യാപനം ഇനിയും നിയന്ത്രിക്കാനായിട്ടില്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥ വളരെ ഗുരുതരമാണ്.
ഇന്നലെ മാത്രം രാജ്യത്ത് 265 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്.ഇതോടെ രോഗം ബാധിച്ച് മരിച്ചവരുടെ ആകെയെണ്ണം 4923 ആയി ഉയർന്നു.രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തതും ഇന്നലെയായിരുന്നു.മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്.








